ധാക്ക: ബംഗ്ലാദേശിൽ കൊലവിളിയുമായി പ്രക്ഷോഭകാരികൾ. രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വ്യാപക ആക്രമണങ്ങഹ തുടരുകയാണ്. രാജ്യത്തുടനീളം നിരവധി വീടുകളും ക്ഷേത്രങ്ങളും തകർത്തില്ലാതാക്കി. പല കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. വ്യാപാര സ്ഥാപനങ്ങളും തകർത്തു.
ധാക്കയിലെയും ചത്തോഗ്രാമിലെയും ഹന്ദുക്കൾ പ്രതിഷേധപ്രകടനം നടത്തി. തങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ നീതി തേടി ഹിന്ദുക്കൾ തെരുവിലിറങ്ങി. ഹസീനയുടെ അവാമി ലീഗ് പ്രതിഷേധത്തിന്റെ വീഡിയോകൾ എക്‌സിൽ പോസ്റ്റ് ചെയ്തു, ‘ആഗസ്റ്റ് 5 മുതൽ തങ്ങളുടെ വ്യക്തികൾക്കും സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഹിന്ദുക്കൾ ധാക്കയിലെ ഷാബാഗിൽ തെരുവിലിറങ്ങിയെന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.
ചീഫ് ജസ്റ്റിസ്, സെൻട്രൽ ബാജ്ക് ഗവർണർ എന്നിവർ ഉൾപ്പെടെലയുള്ള പല ഉന്നത ഉദ്യോഗസ്ഥരെയും ഓഫീസുകളിൽ നിന്നും പുറത്താക്കി. ഇന്നലെയാണ് ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ രാജി വച്ചത്. അതിക്രമിച്ചെത്തിയ കലാപകാരികൾ കോടതി വളഞ്ഞ് കൊലവിളി മുഴക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നൽകിയത്. രാജി വച്ചില്ലെങ്കിൽ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികൾ ആക്രമിക്കുമെന്നും ആക്രമികൾ ഭീഷണി മുഴക്കി.
ചീഫ് ജസ്റ്റിസ് ഫുൾ കോർട്ട് മീറ്റിംഗ് നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗ്ലദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറ് കണക്കിന് പ്രതിഷേധക്കാർ സുപ്രീം കോടതിയിലേയ്ക്ക് ഇരച്ചെത്തുകയും കോടതി പരിസരം കയ്യടക്കുകയുമായിരുന്നു.
Discussion about this post