ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ന്യോമയിൽ കരസേനയുടെ കവചിതവാഹനമാണ് അപകടത്തിൽപ്പെട്ടത്. 14 സൈനികർ വാഹനത്തിലുണ്ടെന്ന് സൂചന. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഏത് തരത്തിലുള്ള അപകടമാണെന്നതടക്കമുള്ള ഔദ്യോഗിക വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
രണ്ടാഴ്ചക്ക് മുമ്പും ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സൈനിക പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും ഉൾപ്പെടെ അപകടത്തിൽപ്പെട്ടത്.
Discussion about this post