ലക്‌നൗ; കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സംഭവത്തിൽ സബ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. കേസ് ഒത്തുതീർപ്പാക്കാൻ രാം കൃപാൽ സിംഗ് എന്ന പോലീസുകാരനാണ് 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്. കോഡ് രൂപത്തിലാണ് ഉരുളക്കിഴങ്ങ് കൈക്കൂലി ചോദിച്ചത്.കൈക്കൂലി ചോദിച്ചതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉരുളക്കിഴങ്ങ് എന്നെടുത്ത് പറയാതെ കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാം കൃപാൽ സിംഗിന്റെ ആവശ്യം കേട്ട ഉടനെ തനിക്ക് 5 കിലോ നൽകാനുളള ശേഷി ഇല്ലെന്ന് കക്ഷി പറയുന്നതും ശബ്ദസന്ദേശത്തിൽ കേൾക്കാം. അവസാനം 3 കിലോ ഉരുളക്കിഴങ്ങ് കൈക്കൂലിയായി നൽകാം എന്ന വ്യവസ്ഥയിലാണ് ഇരുവരും തമ്മിലുളള ശബ്ദസന്ദേശം അവസാനിക്കുന്നത്. എന്നാൽ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആലു അഥവാ ഉരുളക്കിഴങ്ങ് എന്ന പ്രയോഗം കൈക്കൂലിക്കുള്ള കോഡാണെന്ന് മനസിലായത്.
Discussion about this post