തൃശ്ശൂർ : തൃശ്ശൂരിലെ സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായ കുമ്മാട്ടി മഹോത്സവം ഈ വർഷവും നടത്താനായി തീരുമാനം. തൃശ്ശൂരിൽ ഇന്ന് നടന്ന തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മയുടെ യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ പുലിക്കളിയും കുമ്മാട്ടിയും വേണ്ടെന്നു വയ്ക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
36 കുമ്മാട്ടി സംഘങ്ങൾ പങ്കെടുത്തു കൂട്ടായി എടുത്ത തീരുമാനത്തിൽ കലാകാരൻമാരുടെ മാനുഷിക പരിഗണനയും കുമ്മാട്ടി സംഘങ്ങളുടെ അഭിപ്രായവും മുൻനിർത്തി സാധാരണ രീതിയിൽ കുമ്മാട്ടി മഹോത്സവം നടത്താൻ തീരുമാനിച്ചു.
കുമ്മാട്ടി നടത്തിയത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
ഫൺണ്ടിലേക്ക് നൽകുമെന്ന് തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മ അറിയിച്ചു.
കൂയ്മയുടെ പ്രസിഡന്റ് ആയീ രതീഷ് കടവിലിനെയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് വാകയിൽനേയും തിരഞ്ഞെടുത്തു.
Discussion about this post