ന്യൂഡൽഹി : ഇന്ത്യയ്ക്ക് കരുത്തേക്കാൻ യുദ്ധവിമാനമായ ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ (എൽസിഎ) മാർക്ക് 2 യുദ്ധവിമാനങ്ങൾ 2026 മാർച്ചോടെ പറക്കൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2029 മുതൽ വൻ തോതിലുള്ള വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളിലൊന്നാണിത്
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിൽ നിർമിച്ച എഞ്ചിനുകളാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നത്. എൽസിഎ മാർക്ക് 1, മാർക്ക് 1A എന്നിവയിൽ GE-404 എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നത്. LCA Mark 2- ൽ ഘടിപ്പിക്കുന്ന GE-414 എഞ്ചിൻ തദ്ദേശീയമായി ഇന്ത്യയിൽ നിർമിക്കും. നിലവിലുള്ള മിറാഷ് 2000, ജാഗ്വാർ, മിഗ്-29 വിമാനങ്ങൾക്ക് പകരമായും എൽസിഎ മാർക്ക് 2 അവതരിപ്പിക്കുക. അടുത്ത 10-15 വർഷത്തിനുള്ളിൽ 250-ലധികം വിമാനങ്ങൾ വിന്യസിക്കും എന്നാണ് റിപ്പോർട്ട്.
തദ്ദേശീയ ഫൈറ്റർ എയർക്രാഫ്റ്റ് ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) വ്യോമസേനയും കഴിഞ്ഞ ആഴ്ച ഒരു യോഗം ചേർന്നിരുന്നു. ഡിആർഡിഒ മേധാവി സമീർ വി കാമത്ത്, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത് എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്.
അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് 2035-ഓടെ ആരംഭിക്കുമെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.











Discussion about this post