ഫത്തുല്ല: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. നിലവിലെ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെത്തിയ നമീബിയയ്ക്കെതിരെ ്തകര്പ്പന് ജയം നേടിയാണ് ഇന്ത്യ സെമിയിലെത്തിയത്.
197 റണ്‍സിനാണ് ഇന്ത്യ നമീബിയയെ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 349 റണ്‍സ് നേടിയപ്പോള്‍ നമീബിയയുടെ മറുപടി 39 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു.
മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത്. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ ഓപ്പണര്‍ റിഷഭ് പന്താണ് കളിയിലെ കേമന്‍. 96 പന്തുകള്‍ നേരിട്ട റിഷഭ് 14 ബൗണ്ടറികളും രണ്ടു സിക്സുമുള്‍പ്പെടെ 111 റണ്‍സ് നേടി.
ഇന്നു നടന്ന ഐപിഎല്‍ താരലേലത്തില്‍ 1.9 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയ താരമാണ് റിഷഭ്. റിഷഭ് പന്തിന്റെ സെഞ്ചുറിക്ക് പുറമെ സര്‍ഫറാസ് ഖാന് (76), അര്മാന് ജാഫര്‍ (64) എന്നിവരുടെ അര്‍ധ ശതകങ്ങളും ബലമേകി. 42 പന്തില്‍ 41 റണ്‍സ് നേടി അമോല്‍പ്രീത് സിങ്, 21 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലോംറോര്‍ എന്നിവരും ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തു പകര്‍ന്നു. ഇന്ത്യയ്ക്കായി അമോല്‍പ്രീത് സിങ്, ദാഗര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും അഹമ്മദ്, ബതാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് ഒരു ഘട്ടത്തില്‍പോലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. ആദ്യ വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായത് മാത്രമാണ് അവര്‍ക്ക് മല്‍സരത്തില്‍ ഓര്‍ത്തുവയ്ക്കാനുള്ളത്. നാലു താരങ്ങള്‍ക്കു മാത്രമേ അവരുടെ നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ.
Discussion about this post