കൊൽക്കത്ത: ബംഗാളിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനിത ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വകാര്യഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. ഡോക്ടര്‍ ധരിച്ചിരുന്ന കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലാണ് മരണം സംഭവച്ചത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ ഫോൺ നിറയെ അശ്ലീലവീഡിയോകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ട് ബിജെപി നേതാവ് അഡ്വ .കൗസ്തവ് ബഗ്ചി നൽകിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം നടത്തുന്ന ഡോക്ടർമാർക്കെതിരെ പോലീസിന്‍റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകരുതെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post