Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

പുല്ലാങ്കുഴലൂതുന്ന ശ്രീകൃഷ്ണനേയും സുദർശന ചക്രധാരിയായ വിഷ്ണുവിനേയും ഒരുപോലെ ആരാധിക്കുന്നവരാണ് നമ്മൾ ; അവരെന്ത് ചെയ്തുവെന്നത് വിട്ടേക്കൂ , നമ്മൾ എന്തു ചെയ്യുമെന്ന് പറയൂ ; പ്രധാനമന്ത്രിയുടെ വാക്കുകൾ ആവേശമായി ; ചൈനീസ് അതിർത്തിയിൽ സൈന്യം കരുത്തുകാട്ടിയത് ഇങ്ങനെ

by Brave India Desk
Sep 10, 2020, 08:04 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ ജനങ്ങളെയെല്ലാം വേദനിപ്പിച്ച ഗാൽവാൻ സംഭവത്തിനു ശേഷം ജൂലൈ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലെയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കരസേന മേധാവി  ജനറൽ മുകുന്ദ് നരവാനേയും സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ലെഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷിയും പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. ചൈനീസ് സൈന്യം ചെയ്തതെന്തെന്നും ഇനി അവരുദ്ദേശിക്കുന്നതെന്താണെന്നും ലെഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി വിശദീകരിച്ചു.

വിശദീകരണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി ചോദിച്ചു. അവർ ചെയ്തതെന്താണെന്നും അവർ ചെയ്യാൻ പോകുന്നതെന്താണെന്നുമുള്ളത് വിട്ടേക്കൂ. നമ്മളെന്ത് ചെയ്തെന്നും നമുക്കിനി എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതും പറയൂ. കാലങ്ങളായി ചൈനീസ് സൈനികരുടെ അഹന്തയും അക്രമവുമെല്ലാം സമാധാനം കൊണ്ട് നേരിട്ട ഇന്ത്യൻ സൈന്യം ആദ്യമായി കാര്യങ്ങൾ മാറി മറിയുന്നത് ആവേശത്തോടെ , സന്തോഷത്തോടെ മനസ്സിലാക്കി.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അതിനു ശേഷം സൈനികരെ അഭിസംബോധന ചെയ്തപ്പോഴും പ്രധാനമന്ത്രി നിലപാട് കൃത്യമായിത്തന്നെ വ്യക്തമാക്കി. “പുല്ലാങ്കുഴലൂതുന്ന ശ്രീകൃഷ്ണനേയും സുദർശന ചക്രധാരിയായ ഭഗവാനേയും ഒരുപോലെ ആരാധിക്കുന്നവരാണ് നമ്മൾ. ഒരു ധീരൻ അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് മാതൃഭൂമിയെ സംരക്ഷിക്കും. ഭാരതം ധീരന്മാരുടെ നാടാണ്. ആ ധീരത നിങ്ങളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയും. നൂറ്റാണ്ടുകളായുള്ള ആക്രമണങ്ങളെ അതിജീവിച്ച നാടിന്റെ പുത്രന്മാരാണ് നിങ്ങൾ. ഓരോ ആക്രമണങ്ങൾക്ക് ശേഷവും ഇന്ത്യ കൂടുതൽ ശക്തമാവുകയാണുണ്ടായത്. ഓർക്കുക ശക്തനുമാത്രമേ എവിടെയും സമാധാനം സ്ഥാപിക്കാൻ കഴിയുകയുള്ളൂ“

ചൈന അതിർത്തിയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന ജനറൽമാർക്ക് ചെയ്യേണ്ടതെന്താണെന്ന സന്ദേശം പ്രധാനമന്ത്രി വ്യക്തമായിത്തന്നെ നൽകി. അക്രമിക്ക് ചുട്ട മറുപടി കൊടുക്കാതെ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്നും അതിനു വേണ്ടത് ചെയ്യണമെന്നുമാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചതെന്നും ജനറൽമാർ മനസ്സിലാക്കി. ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറുകയും എല്ലാം തങ്ങളുടെതാണെന്ന അഹന്തയോടെ മാർച്ച് നടത്തുകയും ചെയ്ത ചൈനീസ് സൈന്യത്തിന് മറുപടി കൊടുക്കേണ്ട സമയമെത്തിയെന്നും തിരിച്ചറിഞ്ഞ സൈനിക ജനറൽമാർ തന്ത്രം മെനഞ്ഞു.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു .  ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർത്ത് നാവികസേന തയ്യാറായി നിന്നു.  ലഡാക്കിലെ മലനിരകൾക്ക് മുകളിലൂടെ വ്യോമസേനയുടെ പോർവിമാനങ്ങൾ വട്ടമിട്ട് പറന്നു. ആകാശ വേധ മിസൈലുകളും ആർട്ടിലറികളും അതിർത്തിയിലേക്കെത്തിച്ച് ഇന്ത്യൻ കരസേന കരുത്തോടെ കാത്തുനിന്നു.

ഓഗസ്റ്റ് 24 ഓടെ ഓപ്പറേഷൻ എങ്ങനെ വേണമെന്നത് തീരുമാനമായി. അതിനോടകം തന്നെ പുതുതായി എത്തിയ കരസേനയുടെ മൗണ്ടൻ ഡിവിഷൻ  പ്രദേശവുമായും കാലാവസ്ഥയുമായും പൊരുത്തപ്പെട്ടു. സാന്നിദ്ധ്യമുറപ്പിക്കേണ്ട തന്ത്രപ്രധാനമായ കുന്നുകൾ കണ്ടെത്തി. രണ്ടു മണിക്കൂർ സമയം കൊണ്ട് ഒരേസമയം എല്ലായിടത്തും എത്തുന്ന രീതിയിലായിരുന്നു ആസൂത്രണം. ചൈനയുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായാൽ തടയാൻ ആർട്ടിലറികൾ തയ്യാറായി നിന്നു. ചൈനീസ് വ്യോമസെന പ്രതികരിക്കാനെത്തിയാൽ തടയാനായി ഇഗ്ല മിസൈലുകളുമായി സൈനികർ കരുതലോടെ നിന്നു.

നിർദ്ദേശം കിട്ടിയതോടെ അതിവേഗതയിൽ ഇന്ത്യൻ മൗണ്ടൻ ബ്രിഗേഡ് തന്ത്രപ്രധാനമായ കുന്നുകൾ അധീനതയിലാക്കി. അസാമാന്യമായ ഉൾക്കരുത്തോടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് ചൈനീസ് അതിമോഹങ്ങളെ ചവിട്ടിത്തകർത്ത് ഉയരങ്ങളിലെത്തി. എല്ലാം കഴിഞ്ഞപ്പോൾ രണ്ടു മണിക്കൂർ തികയാൻ പിന്നെയും  സമയം ബാക്കിയായിരുന്നു. നേരം പുലരുമ്പോൾ 2000 സൈനികർ തന്ത്രപ്രധാനമായ ഉയരങ്ങളിൽ ശത്രുവിന്റെ നീക്കം പ്രതീക്ഷിച്ച് ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമായി തലയെടുപ്പോടെ നിരന്നുനിന്നു. ചൈനയുടെ മോൾഡോ സൈനിക കേന്ദ്രത്തിന് ഏതു നിമിഷവും ആക്രമണം നടത്താനുള്ള തയ്യാറെടുപ്പോടെ.

കാര്യങ്ങൾ കൈവിട്ടു പോയെന്ന് ചൈനീസ് സൈന്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. എങ്കിലും ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരുന്ന മേഖലയിലേക്ക് ചൈനീസ് സൈന്യം നീങ്ങി. ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി. എന്നിട്ടും ചൈനീസ് സൈനികർ മുന്നോട്ടു നീങ്ങിയപ്പോൾ ഇന്ത്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്ത് വീണ്ടും വാണിംഗ് നൽകി. അതോടെ ചൈനീസ് സൈനികർ പിന്തിരിഞ്ഞു. വീണ്ടും ടാങ്കുകളുമായും കവചിത വാഹനങ്ങളുമായും മുന്നേറാൻ ശ്രമിച്ചെങ്കിലും ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഇന്ത്യൻ സൈനികർ പ്രത്യാക്രമണത്തിനൊരുങ്ങുന്നത് കണ്ടതോടെ ചൈനക്കാർ പൂർണമായി പിന്മാറുകയായിരുന്നു.

പ്രതിരോധത്തിൽ നിന്നുകൊണ്ടായിരുന്നു ഇത്രയും നാൾ ഇന്ത്യ ചൈനയുടെ അഹന്തയെ നേരിട്ടത്. എന്നാൽ ഇക്കുറി കൃത്യമായ സന്ദേശം തന്നെ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ചൈനയുടെ അഹന്തയ്ക്ക് ആത്മവിശ്വാസത്തോടെയുള്ള കനത്ത മറുപടി

Tags: india-chinafeaturedSSFSainikam
Share45
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies