ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. അതിർത്തി രക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്ന് രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിർത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം. ജമ്മുവിൽ ഉൾപ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബിൽ ഈ സംഭവം ഉണ്ടായത്.
Discussion about this post