ലക്‌നൗ: തീവണ്ടിയിൽ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രാർത്ഥന നടത്തിയ മതതീവ്രവാദികൾക്ക് ടിടിഇയുടെ ശകാരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. സംഭവത്തിൽ ടിടിഇയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
കോച്ചിൽ ആളുകൾ വഴിനടക്കുന്ന സ്ഥലത്ത് ആയിരുന്നു പായവിരിച്ചുള്ള ഇവരുടെ നിസ്‌കാരം. ഇതേ തുടർന്ന് കോച്ചിൽ കയറിയ ആളുകൾക്ക് ഇരിപ്പിടത്തിൽ എത്താൻ കഴിയാതെ വാതിലിന്റെ ഭാഗത്ത് തന്നെ നിൽക്കേണ്ട അവസ്ഥയുുണ്ടായി. ഇതോടെ യാത്രികർ വിവരം ടിടിഇയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോച്ചിൽ ടിടിഇ എത്തിയത്.
അദ്ദേഹം വന്ന് നോക്കുമ്പോൾ ഇവർ പ്രാർത്ഥന തുടരുന്നതാണ് കണ്ടത്. ഇതോടെ ഇവരോട് പ്രാർത്ഥന നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തീവണ്ടിയ്ക്കുള്ളിൽ തമാശ കളിക്കുകയാണോ എന്ന് ടിടിഇ പ്രാർത്ഥന നടത്തിയവരോട് ചോദിച്ചു. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാണോ പ്രാർത്ഥന നടത്തുന്നത്. നിങ്ങൾ നടു റോഡിൽ ഇതുപോലെ ചെയ്യുമോ?. നിങ്ങൾക്ക് മാനസികമായി വല്ല പ്രശ്‌നവും ഉണ്ടോ?. ദയവായി ഇത്തരം മാനസികാവസ്ഥകൾ ഒഴിവാക്കണം. ഇത്തരം ചിന്താഗതികൾ മാറ്റണം. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് അല്ല പ്രാർത്ഥന നടത്തേണ്ടതെന്നും ടിടിഇ പറഞ്ഞു.
https://twitter.com/i/status/1823403757247373602
Discussion about this post