മലയാള സിനിമയുടെ ഭാവനാലോകത്ത് അക്ഷരങ്ങൾ കൊണ്ട് വസന്തം തീർത്ത പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഗിരീഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വേഗതയായിരുന്നു. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ, സിഗരറ്റ് പുകയ്ക്കിടയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം വരികൾ കുറിച്ചിടും.
ഗിരീഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വേഗതയായിരുന്നു. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ, സിഗരറ്റ് പുകയ്ക്കിടയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം വരികൾ കുറിച്ചിടും. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും പാട്ടുകൾ എങ്ങനെയാണ് പിറന്നത് എന്ന കഥ പറഞ്ഞ് കേൾക്കുമ്പോൾ നമ്മൾ ഞെട്ടുന്നതും ആ മികവ് കണ്ടിട്ട് തന്നെയാണ്.
പിന്നെയും പിന്നെയും, ആകാശ് ദീപങ്ങൾ പോലെ ഉള്ള രണ്ട് രീതിയിൽ ഉള്ള ഭാവങ്ങൾ പകർന്ന പാട്ടൊക്കെ ഇന്നും നമ്മുടെ പ്ലേ ലിസ്റ്റുകളിൽ സേവ് ആക്കി വെച്ചിട്ടാണ് ഗിരീഷ് ഈ ലോകത്ത് നിന്ന് പോയത് എന്ന് പറയാം. ഒരിക്കൽ അദ്ദേഹത്തിന്റെ സഹോദരി പുത്രനും ഗാനരചയിതാവുമായ ദീപക് റാം അദ്ദേഹത്തിന്റെ അമ്മാവനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
” അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ ഒകെ ഞങ്ങൾ അന്താക്ഷരി കളിക്കും. മാമനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല. അത്രമാത്രം പാട്ടുകൾ അദ്ദേഹത്തിന് അറിയാം. എന്നാൽ ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തെ തോൽപ്പിക്കുന്നതിന്റെ അടുത്ത് വരെ വന്നു. ആ സമയത്ത് പാട്ടുകൾ ഒന്നും കിട്ടാത്ത അവസ്ഥയിൽ രണ്ട് മിനുട്ട് നേരം അദ്ദേഹം ആലോചിച്ചു, എന്നിട്ട് ഒരു പാട്ട് പാടി. ഞങ്ങൾ ആരും കേൾക്കാത്ത ഒരു പാട്ട്. അതുകൊണ്ട് അങ്ങനെ ഒരു പറ്റില്ലെന്ന് പറഞ്ഞ് ഞങ്ങളും തർക്കിച്ചു. എന്നാൽ ആ പാട്ട് അദ്ദേഹം മുഴുവൻ പാടി, അതോടെ ഞങ്ങൾ സമ്മതിച്ചു. പിറ്റേ ദിവസമാണ് ഞങ്ങളോട് അദ്ദേഹം പറയുന്നത് സ്പോട്ടിൽ ഉണ്ടാക്കിയ പാട്ട് ആണെന്ന്. ഒന്ന് ആലോചിക്കാൻ പോലും സമയം കിട്ടും മുമ്പ് അദ്ദേഹം അത് പാടി എന്നതിനാലാണ് കഴിവ്.”
വളരെ നേരത്തെ തന്നെ അദ്ദേഹം വിടവാങ്ങിയെങ്കിലും, അദ്ദേഹം ബാക്കിവെച്ച ആയിരക്കണക്കിന് ഗാനങ്ങൾ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട് എന്ന് പറയാം.












Discussion about this post