നമുക്ക് ഏറെ സുപചരിതിചമായ ഒരു കിഴങ്ങാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങൾ പല രൂപത്തിലും ലഭ്യമാണ്ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ടെങ്കിലും ആരോഗ്യപരമായ പല ഗുണങ്ങളും ഇതിലുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, വൈറ്റമിൻസ്, മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ബി, ഫോളിക് ആസിഡ്, അയേൺ, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ആരോഗ്യം അനോരോഗ്യമാകാതിരിയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും ശ്രദ്ധ വേണം.
ഉരുളക്കിഴങ്ങ് മുളച്ച് പോയാൽ ഓ സാരമില്ല കഴിക്കാം എന്ന് കരുതി കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങൾ എത്തിക്കുന്നു. ഉരുളക്കിഴങ്ങ് മുളച്ചത് കഴിക്കുമ്പോൾ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് വിധേയമാവുന്നുണ്ട്. ഇതിലൂടെ വിഷാംശത്തിന്റെ അളവ് ഉരുളക്കിഴങ്ങിൽ വർദ്ധിച്ച് വരുകയും ചെയ്യുന്നു.
ഉരുളക്കിഴങ്ങ് മുളച്ചാൽ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. മുളച്ച ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോൽക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നു. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവർത്തനം സംഭവിക്കുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നു.ഇതിലുള്ള ഗ്ലൈക്കോൽകളോയ്ഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഡീവ്യവസ്ഥക്ക് പ്രശ്നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്.
ഉയർന്ന രക്തസമ്മർദ്ദത്തിന് പലപ്പോഴും ഉരുളക്കിഴങ്ങ് കാരണമാകുന്നുണ്ട്. ഇതിലുള്ള പൊട്ടാസ്യമാണ് പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ശരീരത്തിൽ എത്തുമ്പോൾ അത് പലപ്പോഴും ശരീരത്തിന് തളർച്ച ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.ശരീരത്തിന് തളർച്ചയും ക്ഷീണവും ഉരുളക്കിഴങ്ങ് കഴിച്ച ശേഷം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? എന്നാൽ അത് നിങ്ങൾ അൽപം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്നതാണ് സത്യം.
പലർക്കും മുളച്ച ഉരുളക്കിഴങ്ങിന്റെ ഉപയോഗം പനി വരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇവരിൽ രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് പലപ്പോഴും ഗർഭകാലത്താണ്. അതുകൊണ്ട് തന്നെ ഗർഭിണികൾ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ദോഷമുണ്ടാക്കുന്നുണ്ട് എന്ന കാര്യം എല്ലാ ഗർഭിണികളും അറിഞ്ഞിരിക്കണം. ചിലപ്പോൾ അബോർഷനിലേക്കും കുഞ്ഞിന്റെ തന്നെ ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് കാരണമാകുന്നു
മുളയുള്ള ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതിനോടൊപ്പം പച്ച നിറമുള്ള ഉരുളക്കിഴങ്ങും ഒഴിവാക്കാൻ ശ്രദ്ധിക്കൂ.പച്ച നിറമുള്ള ഭാഗത്താണ് പിന്നീട് മുള പൊട്ടുക. ഇത് ക്ലോറോഫിൽ ആണെങ്കിലും സോളാനൈൻ എന്ന ഘടകം ദോഷം വരുത്തുന്നുണ്ട്. ഈ ഭാഗം ശരിക്കും പറഞ്ഞാൽ വിഷാംശമുള്ളതാണ്. ഇതിനാൽ തന്നെ ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇത്തരം ഉരുളക്കിഴങ്ങു വാങ്ങരുത്. ഇതു മാത്രമല്ല, പച്ച നിറത്തിലുള്ളതും വേണ്ട. പലതും ഇതു നീക്കി ഉപയോഗിയ്ക്കാറുണ്ട്. ഇതു കൊണ്ടു കാര്യമായ ഗുണമില്ലെന്നറിയുക. ഈ നിറവും മുളയും വരാൻ കാരണമായ ഘടകം ഉരുളക്കിഴങ്ങിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങിയിട്ടുണ്ടാകും. ഇതിനാൽ തന്നെ ഇതുപയോഗിയ്ക്കുന്നത് നല്ലതുമല്ല.
Discussion about this post