മുംബൈ: ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ വിമാനക്കമ്പനികൾ. ഇതോടെ ആയിരം രൂപ മുതലുള്ള ടിക്കറ്റുകളിൽ ആളുകൾക്ക് വിമാനയാത്ര നടത്താം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് വിമാന കമ്പനികൾ തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻഡിഗോ, വിസ്താര എന്നീ വിമാന കമ്പനികളാണ് ആകർഷകമായ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികർക്ക് ഈ ഓഫർ ലഭിക്കും. എല്ലാ ക്യാബിൻ ക്ലാസുകൾക്കും, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നീ മൂന്ന് ക്യാബിൻ വിഭാഗങ്ങളിലും ഈ ഓഫർ ലഭിക്കും. ഓഗസ്റ്റ് 15 രാത്രി 11.59 വരെ ഈ ഓഫറുകൾ ലഭ്യമാണ്.
ഓഫർ പ്രഖ്യാപിച്ചതോടെ ടിക്കറ്റുകൾ 1587 രൂപ മുതൽ ലഭ്യമായി തുടങ്ങി. ആഭ്യന്തര വിമാനങ്ങളിൽ ഇക്കണോമി ക്ലാസിനാണ് ഈ നിരക്ക്. പ്രീമിയം എക്കണോമി ക്ലാസിന് 2,678 രൂപയാണ് നിരക്ക്. ബിസിനസ് ക്ലാസിന് 9978 ആണ് ടിക്കറ്റ് നിരക്ക്.
അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ 11,978 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഇക്കണോമി ക്ലാസിലാണ് ഈ നിരക്ക് വരുന്നത്. പ്രീമിയം ഇക്കണോമി ക്ലാസിൽ 13,978 രൂപയാണ് ടിക്കറ്റ് നിരക്കായി വരുന്നത്. ബിസിനസ് ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ വലിയ ഉപകാരപ്രദം ആകുന്നത്. ബിസിനസ് ക്ലാസിന് 46,978 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. റിട്ടേൺ ടിക്കറ്റ് നിരക്കും ഇതേ നിരക്കിൽ ലഭിക്കും. ഒക്ടബോർ 31 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ബാധകമാകും.
Discussion about this post