ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ച് കുരങ് പനി എന്നറിയപ്പെടുന്ന മങ്കി പോക്സ്. നിലവിൽ കോംഗോയിൽ വ്യാപകമായ ഈ പനി അയൽ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ലോകത്ത് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ.
ഈവർഷം ഇതുവരെ ഏതാണ്ട് പതിനായിരക്കണക്കിന് പേരെ ബാധിച്ച എം പോക്സ് കൊണ്ട് അഞ്ഞൂറോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട് . എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോർട്ട് ചെയ്തതായാണ് കണക്ക്
ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തന്നെയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അടിയന്തിരാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത് . ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post