ന്യൂഡൽഹി: വായ്പകൾക്കായുള്ള പലിശ നിരക്ക് വീണ്ടും ഉയർത്താൻ എസ്ബിഐ. ഇതിന് മുന്നോടിയായി എംസിഎൽആർ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ബാങ്കിന് വായ്പ നൽകാൻ അനുവാദമുള്ള കുറഞ്ഞ കുകയാണ് എംഎസിഎൽആർ. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
അടുത്തിടെ റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനം ആയി പരിഷ്‌കരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കവുമായി എസ്ബിഐ എത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് എംസിഎൽആർ നിരക്ക് ബാങ്ക് വർദ്ധിപ്പിക്കുന്നത്. മൂന്ന് തവണയും 10 ബേസ് പോയിന്റുകളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
നേരത്തെ ഒൻപത് ശതമാനം ആയിരുന്നു എസ്ബിഐയുടെ എംസിആർഎൽ നിരക്ക്. എന്നാൽ മൂന്ന് തവണ നിരക്ക് വർദ്ധിപ്പിച്ചതോടെ ഇത് 9.1 ആയി ഉയർന്നു. എംസിആൽആർ നിരക്കിന്റെ വർദ്ധനവ് ഈഎംഐ ഉയരാനും ഇടയാക്കും.
അതേസമയം റിപ്പോ നിരക്ക് പരിഷ്‌കരിച്ചതിന് പിന്നാലെ എസ്ബിഐയ്ക്ക് സമാനമായ രീതിയിൽ മറ്റ് ബാങ്കുകളും പലിശ നിരക്ക് ഉയർത്താൻ ഒരുങ്ങുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കാണ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുകോ ബാങ്ക് എന്നിവ എംസിഎൽആർ നിരക്ക് ഉയർത്തിയിരുന്നു.
Discussion about this post