തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. യുവാവിനെ ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉള്ളയാളാണ് ഷിബിലി. സംഭവത്തിൽ പ്രതിയായ ഹിജാസിനെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഷിബിലിയും ഹിജാസും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം. രാത്രി ഷിബിലിയുടെ താമസ സ്ഥലത്ത് എത്തിയ ഹിജാസ് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ഹിജാസ് ഒളിവിലാണ്. കൃത്യത്തിന് ശേഷം ഇയാൾ ജില്ല വിട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി ഭാഗങ്ങളിൽ ഉൾപ്പെടെ കർശന പരിശോധനയാണ് നടത്തുന്നത്.
Discussion about this post