കാലിഫോർണിയ : വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബൺ പോലെയുള്ള രൂപവും തലയിൽ കിരീടം പോലുള്ള ചിറകുകൾ ….. ഇവയാണ് ഓർ മത്സ്യങ്ങൾ. 30 അടിയിലെറെ നീളം വയ്ക്കുന്ന ഇവ സാധാരണഗതിയിൽ കടലിന്റെ മുകൾത്തട്ടിലേക്ക് വരറില്ല. എന്നാൽ ഇപ്പോഴിതാ ഈ അപൂർവ്വ മത്സ്യം കരയിലേക്ക് ചത്തടിഞ്ഞിരിക്കുകയാണ്. ഇതേ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.
കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. ലാ ജൊല്ല കോവിലെ കടലിൽ കയാക്കിനും സ്‌നോർക്കലിംഗിനും പോയ ആളുകളാണ് അപൂർവ്വമായ ഓർ മത്സ്യത്തിനെ കണ്ടെത്തിയത്. 1900 ന് ശേഷം ഇത്തരത്തിൽ സാൻഡിയാഗോയിലെ തീരത്തേക്ക് എത്തുന്ന ഇരുപതാമത്തെ മത്സ്യമാണ് ഇത്.
കാലിഫോർണിയയിൽ ഇത്തരം മത്സ്യങ്ങളെ കാണുന്നത് അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. നെക്‌റോസ്‌കോപിയിലൂടെ ഓർ മത്സ്യത്തിന്റെ മരണ കാരണം കണ്ടെത്താനാവുമെന്ന നിരീക്ഷണത്തിലാണ് ഗവേഷരുള്ളത് .
അപകടങ്ങളുടെ മുന്നോടിയാണ് ഓർ മത്സ്യങ്ങൾ കരയിലെത്തുന്നതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. 2011ലെ ഫുകുഷിമ ഭൂകമ്പത്തിനും, പിന്നീടുണ്ടായ ഭൂകമ്പത്തിനും മുൻപ് ‘ഓർ’ മത്സ്യങ്ങൾ തീരത്തടിഞ്ഞിരുന്നു. സമാനമായ രീതിയിൽ ലോസ്ആഞ്ചലസിൽ ഭൂകമ്പമുണ്ടായതിന് രണ്ട് ദിവസം മുൻപാണ് കാലിഫോർണിയയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയത്. ഇതാണ് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ കാരണമായത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യരെക്കാൾ മുൻപ് ജീവിവർഗങ്ങൾക്ക് തിരിച്ചറിയാനാകുമെന്നാണ് ജപ്പാനിലെ പരിസ്ഥിതിവാദികൾ അവകാശപ്പെടുന്നത്
Discussion about this post