കൊച്ചി: സര്‍സംഘചാലകുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ദി ഹിന്ദു പത്രത്തോട് വിശദീകരണം തേടി. സംസ്ഥാന ബിജെപി നേതൃത്വത്തെ ആര്‍എസ്എസ് മാറ്റാനൊരുങ്ങുന്നു എന്ന തലക്കെട്ടില്‍ 2015 നവം. 19 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പരാതിയ്ക്കടിസ്ഥാനം.
ഈ വാര്‍ത്ത അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് കാട്ടി ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് കെ.കെ. ബലറാമാണ് പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയത്. ഹിന്ദുവില്‍ വന്ന തെറ്റായ വാര്‍ത്ത ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രസ് കൗണ്‍സലിന് പരാതി നല്‍കിയത്.
കണ്ണൂരിലെ ചിറയ്ക്കലില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ പങ്കെടുക്കാനാണ് 2015 നവംബര്‍ 17 ന് വൈകിട്ട് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തിയത്. 18 ന് വൈകിട്ട് അദ്ദേഹം ശിബിരത്തിലെ ഒരു പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനിടെ സര്‍സംഘചാലകുമൊത്തിരിക്കുകയോ വാര്‍ത്തയിലുള്ളതുപോലെ രാഷ്ട്രീയകാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്തിരുന്നില്ല. ബിജെപി നേതൃമാറ്റം സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കളാരും അദ്ദേഹവുമായി സംസാരിച്ചിരുന്നില്ല.
Discussion about this post