ധാക്ക: രാഷ്ട്ര മതം എന്ന നിലയിൽ ഇസ്ലാമിനെ തിരഞ്ഞെടുത്ത ഒരു രാജ്യത്തിനും മതേതരം ആകാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ബംഗ്ലാദേശിലെ മുൻ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാർ സിൻഹ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിൻഹ ഈ കാര്യം തുറന്നു പറഞ്ഞത്. ബംഗ്ലാദേശിന് ഒരു മതേതര രാഷ്ട്രമാകണമെങ്കിൽ ഔദ്യോഗിക മതം എന്ന നിലയിൽ ഇസ്ലാമിനെ ഉപേക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഹസീന സർക്കാരിൻ്റെ പതനത്തിനു ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെ അക്രമങ്ങൾ വർധിച്ചുവരികയാണ്. വീടുകൾ കത്തിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും രാജ്യം വിടാൻ നിർബന്ധിക്കുകയും ചെയ്യുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം വന്നിരിക്കുന്നത്.
പ്രൊഫസർ മുഹമ്മദ് യൂനസിൻ്റെ ഇടക്കാല ഗവൺമെൻ്റിനെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം,പക്ഷെ ഹസീന സർക്കാരിന്റെ പതനം അനിവാര്യമായിരുന്നുവെന്നും തുറന്നു പറഞ്ഞു.
ചീഫ് ജസ്റ്റിസാകുന്ന ഒരേയൊരു ഹിന്ദുവായ സിൻഹയെ 2017-ൽ അഴിമതി ആരോപണത്തിൻ്റെ പേരിൽ ഹസീന സർക്കാർ ഭരണഘടനാ വിരുദ്ധമായി പുറത്താക്കുകയായിരുന്നു . പിന്നീട്, 2021-ൽ അദ്ദേഹത്തെ 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
Discussion about this post