ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നറിയപ്പെടുന്നയാളാണ് ഷാരൂഖ് ഖാൻ. ആരാധകരുടെ സ്വന്തം കിംഗ് ഖാൻ എങ്ങനെയാണ് യുവത്വം നിലനിർത്തുന്നത് എന്നറിയാൻ എല്ലാവർക്കും താത്പര്യമാണ്. 58 വയസിലും യൗവ്വനം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ദിനചര്യ ഇപ്പോൾ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിത രീതിയെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും തുറന്നുപറഞ്ഞത്.
ദിവസവും നാല് മണിക്കൂർ നേരം മാത്രമേ താൻ ഉറങ്ങാറുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. പുലർച്ചെ അഞ്ച് മണിക്ക് കിടന്ന് ഒൻപത് മണിക്ക് എഴുന്നേൽക്കും. ജോലി കഴിഞ്ഞെത്തുമ്പോൾ പുലർച്ചെ രണ്ട് മണിയാകും, പിന്നീട് 30 മിനിറ്റ് നേരം വർക്ക്ഔട്ട് ചെയ്തതിന് ശേഷം മാത്രമേ ഉറങ്ങാൻ കിടക്കു.
വലിയ അളവിൽ ഭക്ഷണം ദിവസം ഒരു നേരം മാത്രമേ കഴിക്കാറുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിൽ സിനിമയിലേക്ക് വരുന്ന കാലത്ത് താനൊരു അത്‌ലറ്റ് ആയിരുന്നു. സിക്‌സ് പായ്ക്ക് എന്നത് തന്റെ വലിയൊരു സ്വപ്‌നമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post