മങ്കിപോക്‌സ് അഥവ എംപോകസ്‌ന്റെ വ്യാപനം ഇപ്പോൾ ലോകത്ത് ആശങ്ക പടർത്തിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന മങ്കി പോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഡിആർ കോഗോയിലാണ് മങ്കിപോക്‌സിന്റെ തുടക്കം. ഈ രോഗം പിന്നീട് ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കും പടർന്ന് പിടിക്കുകയായിരുന്നു.
ജനുവരി മുതൽ 14,500 ലേറെ മങ്കിപോക്‌സ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 450ലേറെ മങ്കിപോക്‌സ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച്ചയാണ് ആഫ്രിക്കയുടെ പുറത്ത് രോഗവ്യാപനം സ്ഥിതീകരിച്ചത്. സ്വീഡനിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ, പാകിസ്താനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലും ഒരാൾക്ക് രോഗം സഥിരീകരിച്ചു. രോഗ ലക്ഷണങ്ങളുള്ള രണ്ട് പേർ നിരീക്ഷണത്തിലാണ്.
എന്താണ് മങ്കിപോക്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം… പനി, പേശി വേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻ പോക്‌സിന് സമാനമായ ചെറു മുഴകൾ എന്നിവയാണ് മങ്കിപോക്‌സിന്റെ പ്രധാന ലക്ഷണങ്ങൾ.
വളരെ വേഗത്തിൽ വ്യാപന ശേഷിയുള്ള രോഗമാണ് മങ്കിപോക്‌സിനുള്ളത്. കുരങ്ങുകൾ മാത്രമല്ല, അണ്ണാൻ, എലി, തുടങ്ങിയവയും മങ്കിപോക്‌സ് വൈറസിന്റെ വാഹകരാണ്. ശരീര ദ്രവം, മുറിവ്, രോഗി ഉപയോഗിച്ച വസ്ത്രം, എന്നിവയിലൂടെയും രോഗം പടരും.
Discussion about this post