ജീവിതത്തിൽ ഓരോരുത്തർക്കും നേരിടേണ്ടിവരുന്ന വിഷമങ്ങളുണ്ട്. വിജയങ്ങളും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, ചിലർ ഒരേ രീതിയിൽ, സ്ഥിരമായി തങ്ങളൊരു ഭാഗ്യം കെട്ടവനാണെന്ന് വിശ്വസിച്ച് മറ്റുള്ളവരെയോ വിധിയെയോ പഴിച്ച്,ഞാൻ എന്ത് നേടണമെന്ന് കരുതിയാലും ഇങ്ങനെയേ സംഭവിക്കൂ, അവർ അന്ന് പിന്തുണച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു എന്നിങ്ങനെ പരാതികളുടെയും പഴികളുടെയും ഭാണ്ഡകെട്ടുകൾ മറ്റുള്ളവരുടെ മേൽ ചൊരിഞ്ഞ് സ്വന്തം സമാധാനവും ചുറ്റുമുള്ളവരുടെ സന്തോഷവും കെടുത്തി
ജീവിച്ച് തീർക്കുന്ന ഒരു മാനസികാവസ്ഥയിലാകും – ഇതാണ് Victim Mentaltiy.
ഒരു വ്യക്തി സ്ഥിരമായി പ്രശ്‌നങ്ങൾക്കു ഉത്തരവാദിത്തം മറ്റ് ആളുകൾക്കോ സാഹചര്യങ്ങളിലേക്കോ ചാർത്തി നൽകുന്നതാണ് ഇത്തരക്കാരുടെ സവിശേഷത.”എന്റെ ജീവിതം ഇതുപോലെയാണ് കാരണം മറ്റുള്ളവരാണ്,” എന്ന രീതിയിലാണ് ഈ ചിന്താഗതി. ഇങ്ങനെ ആലോചിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ പോസിറ്റീവ് മാറ്റം സംഭവിക്കാൻ പ്രയാസമാകും, കാരണം അവർ ആത്മപരിശോധന ചെയ്യുകയില്ല.
എങ്ങനെ മനസ്സിലാക്കാം ഈ മനോഭാവം?
‘ആരെന്ത് ചെയ്താലും എനിക്കത് ശരിയാവില്ല.’
‘എല്ലാവരും എനിക്കെതിരെയാണ്.’
‘എനിക്ക് കിട്ടിയത് എല്ലാം ദുർഭാഗ്യങ്ങൾ മാത്രം.’
‘ഇതെല്ലാം എന്റെ തെറ്റ് അല്ല, മറ്റുള്ളവരുടെ തെറ്റാണ്.’
ഇങ്ങനെ ചിന്തിക്കുന്ന പതിവ് വ്യക്തികൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക.
പാഴിചാരൽ കുറച്ചൊക്കെ സ്വാഭാവികമാണെങ്കിലും ഇത് പതിവാക്കുന്നതാണ് വിക്റ്റിം മെന്റാലിറ്റി എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.മാനസികമായി ദുർബലരായ വ്യക്തികൾ ഇത്തരത്തിൽ വിക്റ്റിം മെൻറാലിറ്റി പ്രകടമാക്കാറുണ്ട്. ഇവരൊന്നും ഇത് മനഃപൂർവം ചെയ്യുന്നതാകണമെന്നില്ല. കുട്ടിക്കാലത്ത് അവർ നേരിട്ട അവഗണന കുറ്റപ്പെടുത്തൽ പോലുള്ള ദുരനുഭവങ്ങൾ മൂലം സ്വാഭാവിക രക്ഷപെടൽ തന്ത്രമായി ഉണ്ടായതാകാമെന്ന് മനഃശാസ്ത്രഞ്ജർ പറയുന്നു.
ഇത് എങ്ങനെ ജീവിതത്തെ ബാധിക്കുന്നു?
ആത്മവിശ്വാസ കുറയും:
നിരന്തരമായി തങ്ങൾ അത്യന്തം വഷളാണ് എന്നു വിശ്വസിക്കുന്നത് സ്വയം വിശ്വാസം കുറക്കുന്നു.
മറ്റുള്ളവരോട് ദോഷം കാണുക:
ബന്ധങ്ങളിൽ വിള്ളലുകൾ വരും. കാരണം, അവർ എല്ലാത്തിനും കുറ്റം ചുമത്തുന്നത് മറ്റുള്ളവരിൽ ആകുന്നു.
മാറ്റത്തിനുള്ള ശ്രമം കുറയും:
ജീവിതം തനിക്കെതിരെ തന്നെയാണ് എന്ന് കരുതി വ്യക്തി സ്വന്തം വികസനത്തിനായി ശ്രമം ഒഴിവാക്കുന്നു.
.വിക്റ്റിം മെന്റാലിറ്റി സ്ഥിരമായി കാണുന്നതല്ല,രക്ഷപ്പെടാനുള്ള ചില വഴികൾ:
ആത്മപരിശോധന:
എല്ലാ പ്രശ്‌നത്തിനും നേരിട്ട് നോക്കി, ‘എന്റെ പങ്ക് എത്രയുണ്ട്?’ എന്ന് ചോദിക്കുക.
പ്രതികരണം മാറ്റുക:
പ്രശ്‌നത്തെ കുറിച്ച് റിയാക്റ്റ് ചെയ്യുന്നത് ഒഴിവാക്കി, ആലോചിച്ച് പ്രതികരിക്കുക.
നിരീക്ഷണം തുടങ്ങുക:
പ്രണയം, ജോലി, കുടുംബം – ഏത് പ്രശ്‌നം ആയാലും അതിന്റെ വേരുകളെ മനസ്സിലാക്കുക.
മാനസികാരോഗ്യ സഹായം തേടുക:
കൗൺസിലിംഗ്, മെഡിറ്റേഷൻ എന്നിവ മനസ്സിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും.
Victim mentality എന്നത് നമ്മെ വളർച്ചയിൽ നിന്നു തടയുന്ന ഒരു മാനസികാവസ്ഥയാണ് ഓരോ ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും, പക്ഷേ അതിനെ എങ്ങനെ കാണുന്നു എന്നതാണ് മാറ്റം വരുത്തുന്നത്. ‘ഞാനൊരിക്കലും വിജയിക്കില്ല’ എന്ന് പറയുന്ന മനസ്സ് മാറ്റി ‘ഞാനാകും, ശ്രമിക്കാം’ എന്ന മനോഭാവത്തിലേക്ക് വളർന്നാൽ ജീവിതം അർത്ഥവത്തായിരിക്കും.
Discussion about this post