ന്യൂഡൽഹി : ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായത് എല്ലാം ഉറപ്പാക്കാൻ സാധ്യമായത് എല്ലാ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . ആരോഗ്യക്ഷേമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകാനായി സമിതി രൂപീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ സമരം നടത്തുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം.
ഇന്ന് ഡോക്ടർമാരുടെ സംഘടനകളായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഗവൺമെന്റൽ മെഡിക്കൽ കോളജസ് ആൻഡ് ഹോസ്പിറ്റൽസ് ഓഫ് ഡൽഹി എന്നിവയുടെ പ്രതിനിധികൾ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നയം കൊണ്ടുവരുക, വിമാനത്താവളത്തിനു സമാനമായി ആശുപത്രികളെയും സേഫ് സോണായി പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കുക, കൊൽക്കത്ത കേസിൽ വിശദമായി അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകുക, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ടു വച്ചത്.
Discussion about this post