ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) വൻ തിരിച്ചടി. ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ബി ജെ പി യുമായി അവർ ബന്ധം ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോക്സഭയ്ക്ക് വെറും മാസങ്ങൾക്ക് ശേഷം അവരുടെ 10 എംഎൽഎമാരിൽ ഭൂരിഭാഗവും പാർട്ടി വിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബി ജെ പി സംസ്ഥാനം ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഉപമുഖ്യമന്ത്രി ആയിരിന്നു ദുഷ്യന്ത് ചൗട്ടാല.
നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മറ്റ് രണ്ട് എംഎൽഎമാരായ രാംനിവാസ് സുർജഖേര, ജോഗി റാം സിഹാഗ് എന്നിവരെ അയോഗ്യരാക്കണമെന്ന് ജെജെപി ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവർ ബിജെപിക്ക് അനുകൂലമായി പ്രചാരണം നടത്തിയിരുന്നതിനെ തുടർന്നായിരുന്നു അത്.
നർനൗണ്ടിൽ നിന്നുള്ള മറ്റൊരു എംഎൽഎയായ രാംകുമാർ ഗൗരം കുറച്ചുകാലമായി പാർട്ടിയെ എതിർത്തു വരുകയായിരുന്നു.
അതായത് നിലവിൽ ഹരിയാന സംസ്ഥാന അസംബ്ലിയിൽ ദുഷ്യന്ത് ചൗട്ടാല, അമ്മ നൈന ചൗട്ടാല, അമർജിത് ധണ്ഡ എന്നിവരടങ്ങുന്ന മൂന്ന് വിശ്വസ്തർ മാത്രമേ പാർട്ടിക്ക് അവശേഷിക്കുന്നുള്ളൂ.
Discussion about this post