ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന ബഹിരാകാശ ദൃശ്യം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയ്ക്ക് മുകളിൽ കണ്ട അവിശ്വസനീയമായ നീല വെളിച്ചത്തിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമനിക് ആണ് ഈ ദൃശ്യങ്ങൾ എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്.
ബഹിരാകാശത്ത് നിന്നുമുള്ള ഇന്ത്യയുടെ ദൃശ്യമാണ് മാത്യു ഡൊമനിക് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിൽ ഇന്ത്യയ്ക്ക് മുകളിലായി നീല നിറത്തിലെ പ്രകാശവലയം കാണാം.
‘ഇന്ത്യയ്ക്ക് മുകളിൽ രാത്രി വെളിച്ചം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞതില താൻ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇവ വൈറലായത്.
Discussion about this post