ബ്രിട്ടനിലെ ബീച്ചിനടുത്ത് ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി. പത്ത് വയസുകാരിയായ ടെഗാൻ എന്ന പെൺകുട്ടിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെനാർത്തിലെ കടൽത്തീരത്ത് അമ്മയോടൊപ്പം നടക്കുമ്പോൾ ദിനോസറിന്റെ കാൽപ്പാദത്തിൽ തെന്നി വീഴുകയായിരുന്നു.
അിഭീമാകാരനായ ദിനോസറിന്റെ കാൽപ്പാദങ്ങളാണ് ഇവയെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. 200 വർഷം പഴക്കമുള്ള കാൽപ്പാദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് കാൽപ്പാടുകളായിരുന്നു ഉണ്ടായിരുന്നത്. വരിയായി നിശ്ചിത അകലം പാലിച്ചുള്ളവയാണ് ഈ കാൽപ്പാദങ്ങൾ. വലതും ഇടതും കാൽപ്പാദങ്ങൾ മാറിമാറി വച്ചിരിക്കുന്നതും കണ്ടെത്തി.
ഗ്ലാമോർഗൻ ഹെറിറ്റേജ് കോസ്റ്റിൽ കാർഡിഫിനും ബാരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ലവർനോക്ക് പോയിന്റിൽ ആണ് കാൽപ്പാദം ഉണ്ടായിരുന്നത്. ഓരോ കാൽപ്പാദം തമ്മിലും 75 സെന്റിമീറ്റർ നീളമുണ്ടെന്നാണ് വിവരം. ട്രയാസിക് കാലഘട്ടത്തിലെ സസ്യബുക്കായ ദിനോസറിന്റേതാണ് ഈ കാൽപ്പാദമെന്നാണ് വിദഗ്ദരുടെ നിഗമനം. സരോപോഡോമോർഫ് കുടുംബത്തിലെ അംഗമാണ് ഇതൈന്ന് കരുതുന്നു.
ഇത് ദിനോസറിന്റെ കാൽപ്പാദം തന്നെയാണെന്ന് വാൾസിലെ നാഷണൽ മ്യൂസിയം സ്ഥിരീകരിക്കുന്നു. പാദങ്ങൾ തമ്മിലുള്ള ഈ അകലം അത് ഉറപ്പിക്കുന്നുവെന്നും നാഷണൽ മ്യൂസിയം അധികൃതർ അറിയിച്ചു.
ഇത്തരമൊരു കാര്യം കണ്ടുപിടിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ടെഗാന്റെ മാതാവ് ഗ്ലാരി പറഞ്ഞു. ഞങ്ങൾ വെറുതെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നാണ് ഈ കാൽപ്പാടുകൾ ശ്രദ്ധയിൽ പെട്ടത്. വലിയ കുഴി പോലെ ഇവ ദിനോസറിന്റെ കാൽപ്പാടുകളാണെന്ന് തോന്നിയതോടെ ചിത്രങ്ങളെടുത്ത് മ്യൂസിയത്തിന് ഇമെയിൽ ചെയ്യുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
Discussion about this post