ന്യൂഡൽഹി: ലോകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി കുതിക്കുകയാണ് ഭാരതം. മഹാമാരിക്ക് പോലും പ്രഹരമേൽപ്പിക്കാൻ കഴിയാത്ത വണ്ണം ഇന്ത്യ വളർച്ച പ്രാപിച്ചു കഴിഞ്ഞു. അത് തെളിയിക്കുന്ന അനവധി റിപ്പോർട്ടുകളും പുറത്ത് വന്നുകഴിഞ്ഞു.
ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച നിർണായക വിലയിരുത്തൽ ഉണ്ടായിരിക്കുകയാണ്. രാജ്യത്ത് അടിവസ്ത്ര വിൽപ്പനയിൽ വർധനയെന്ന് റിപ്പോർട്ടുകളാണ് ഇതിന് ആധാരം.ജോക്കി ബ്രാൻഡ് അടിവസ്ത്രങ്ങൾ ഇന്ത്യയിൽ വിൽക്കുന്ന പേജ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ, അര്‍വിന്ദ് ഫാഷൻസ്, രൂപ ആൻഡ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ അടിവസ്ത്ര വ്യാപാരം കഴിഞ്ഞ മാസങ്ങളിൽ മികച്ച നിലയിലാണുള്ളത്. അടിവസ്ത്ര വിൽപ്പന വർധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടി.
അണ്ടർവെയർ – ഇൻഡക്സ്’ എന്ന പേരിൽ പ്രശസ്തമായ ഒരു സാമ്പത്തിക ശാസ്ത്ര സൂചികയുണ്ട്. ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെടുമ്പോഴാണ് അടിവസ്ത്രങ്ങൾ വാങ്ങാൻ തയ്യാറാവുക എന്നാണ് അണ്ടർവെയർ ഇൻഡക്സ് പറയുന്നത്. ഇത് ശരിയാണെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ആണ് അടിവസ്ത്ര വിൽപ്പനയിലെ വർദ്ധന സൂചിപ്പിക്കുന്നത്.
അടിവസ്ത്രങ്ങൾ പുറത്ത് കാണാത്ത വസ്ത്രങ്ങളാണ്. വരുമാനം കുറയുമ്പോൾ ജനങ്ങൾ അറിയാതെ എടുക്കുന്ന തീരുമാനമാണ് അടിവസ്ത്രം വാങ്ങാതിരിക്കുക എന്നത്. പണം കുറഞ്ഞാൽ ജനങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാർ അടിവസ്ത്രം വാങ്ങില്ല. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന ട്രെൻഡ് പുരുഷന്മാർ അടിവസ്ത്രങ്ങൾ വാങ്ങുന്നതിന്റെ അളവ് കൂടിയിരിക്കുന്നു എന്നതാണ്.ഉപഭോക്താക്കളുടെ സാമ്പത്തിക ആത്മവിശ്വാസം വളര്‍ന്നതിന്റെ തെളിവാണ് ഈ വിൽപ്പനാ വർദ്ധനയത്രേ. വസ്ത്രങ്ങള്‍ക്കു വേണ്ടി പണം ചെലവിടാമെന്ന ആത്മവിശ്വാസം ജനങ്ങളിൽ വളർന്നിരിക്കു
ന്നു.








