വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന ജീവിയാണ് പാറ്റകൾ. ഇതിന്റെ ശല്യം കാരണം അടുക്കളയിൽ ഒന്നും വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് . ഇതായിരിക്കും മിക്ക ആളുക്കളുടെയും പരാതി . പാറ്റയെ അകറ്റാൻ പല തരത്തിലുള്ള കെമിക്കലുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് ഗുണത്തിനെക്കാളും ദോഷമാണ്.
എന്നാൽ ഇനി അത് ആലോചിച്ച് വിഷമിക്കണ്ട . അടുക്കൡലെ സ്ഥിരം ഉണ്ടാകുന്നതും വലിച്ചറിയുന്നതുമായ ചില സാധനങ്ങൾ ഉപയോഗിച്ച് പാറ്റയെ ഓടിക്കാം. അവ ഇവയാണ്.
പുതിന
കറികൾക്ക് രുചി പകരുന്നവയാണ് പുതിനയില. എന്നാൽ ഈ ഇലയെ പാറ്റയ്ക്ക് ഇഷ്ടമല്ല. ഫ്രഷ് പുതിനയിലകൾ ഒരു തുണിസഞ്ചിയിൽ കെട്ടി അടുക്കളയിൽ വയ്ക്കുക. പാറ്റകൾ ഓടിപ്പോകും.
വെളുത്തുള്ളി
വെള്ളുത്തുള്ളിയുടെ രൂക്ഷഗന്ധം പാറ്റകളെ വീട്ടിൽ നിന്ന തന്നെ തുരത്തും.
വെളുത്തുള്ളിയുടെ എസൻഷ്യൽ ഓയിലിൽ കാണപ്പെടുന്ന എ. സാറ്റിവം സംയുക്തം 96.75% ഫലപ്രാപ്തിയോടെ പാറ്റകളുടെ മുട്ടകൾ നശിപ്പിക്കാൻ ഉപയോഗിക്കുക.
സ്ട്രീസ് പഴങ്ങൾ
ഓറഞ്ച് നാരങ്ങ തുടങ്ങിയ സ്ട്രീസ് പഴങ്ങളുടെ മണം പാറ്റകൾക്ക് സഹിക്കാനാവില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവ പാറ്റ ശല്യം ഉള്ളയിടത്ത് വയ്ക്കുന്നത് ഇവയെ തുരത്താൻ സഹായിക്കും.
തുളസി
ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ നിറഞ്ഞ, തുളസി എല്ലാത്തരം പ്രാണികളെയും അകറ്റി നിർത്താൻ സഹായിക്കും.
ഇവയ്ക്ക് പുറമേ പൈൻ ലാവണ്ടർ പെപ്പർമിന്റ് യുക്കാലിപ്റ്റസ് ടീ ട്രീ ഓയിൽ ബേ ഇലകൾ കറുവപ്പട്ട , റോസ്‌മേരി ഒറിഗാനോ മുതലായവയുടെ ഗന്ധവും പാറ്റകളെ തുരത്താൻ സഹായിക്കും.
Discussion about this post