കണ്ണൂര്‍ : കേരളത്തിലും ആംആദ്മി പാര്‍ട്ടി സുനാമി പോലെ ആഞ്ഞടിക്കുമെന്ന് പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്.! രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് ആം ആദ്മി പുത്തന്‍ പാര്‍ട്ടി പ്രതീക്ഷയാകും. എഎപിയുമായി സഹകരിക്കുന്ന കാര്യം സിപിഐഎം ആലോചിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടിയല്ല ഇപ്പോള്‍ സിപിഐഎം ചര്‍ച്ച ചെയ്യേണ്ടത്. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകേണ്ടതെന്നും മുകുന്ദന്‍ വ്യക്തമാക്കി. പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരായി കുറച്ച് മലയാളികള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയോ നവീകരിക്കുകയോ വേണമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ താനില്ലെന്നും ,മനസുകൊണ്ട് ആപ്പിനൊപ്പമാണെന്നും മുകുന്ദന്‍ പറഞ്ഞു.
Discussion about this post