ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യക്കാരായ 39 പേര് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ( ഐ.എസ് ) പിടിയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അവര്‍ ജീവനോടെയുണ്ടെന്നും ഇവരുടെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് അറബ് രാഷ്ട്രങ്ങള്‍ വാക്കു തന്നതായും അവര്‍ പറഞ്ഞു. ഐ.എസ് പിടിയിലായവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൂഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇവരേപ്പറ്റിയുള്ള വിവരങ്ങള്‍ പരോക്ഷമായായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ തന്റെ ബഹ്റിന് സന്ദര്‍ശനത്തിന് ശേഷം വിവരങ്ങള്‍ നേരിട്ട് കിട്ടിയതായും സുഷമ കുടുംബാംഗങ്ങളെ അറിയിച്ചു. കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും സുഷമയക്കൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ഇവരേ രക്ഷിക്കാന്‍ എല്ലാ തരത്തിലും ശ്രമിക്കുന്നുണ്ടെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു ഇറാഖിലെ മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐ.എസ് തട്ടിക്കൊണ്ട് പോകുന്നത്.
Discussion about this post