എറണാകുളം : ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടാനൊന്നും ഇല്ലെന്നും ഇതിൽ ഒരു അത്ഭുതം തോന്നുന്നില്ലെന്നും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി നടക്കുന്നതാണ്. മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷയിലും നടക്കുന്ന കാര്യങ്ങളാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിലും ക്രൂരമായ രീതിയിലാണ് മറ്റു ഭാഷകളിൽ അതിക്രമം നടക്കുന്നത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യവും എന്നെ അത്ഭുതപ്പെടുത്തുന്നതല്ല. കാലാകാലങ്ങളായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നെ ഇനി ഏറ്റവും അധികം ആശങ്കപ്പെടുത്തുന്ന കാര്യം അടുത്തത് എന്ത് എന്നുള്ളതാണ്. ഇവിടെ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്നു പറഞ്ഞാൽ എനിക്കൊരു പത്തുശതമാനം വിശ്വാസമില്ല എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Discussion about this post