ന്യൂയോർക്ക്: സൂര്യനിൽ സൗരകളങ്കങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വർദ്ധിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ വെതർ പ്രെഡിക്ഷൻ സെന്ററിലെ ഗവേഷകരുടേത് ആണ് നിർണായക കണ്ടെത്തൽ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് എത്രയും അധികം സൗരകളങ്കങ്ങൾ സൂര്യനിൽ കാണപ്പെടുന്നത് എന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് മാസത്തിലാണ് ഈ വർഷം ഏറ്റവും കൂടുതൽ സൗരകളങ്കങ്ങൾ ഉണ്ടായത് എന്നാണ് ഗവേഷകർ പറയുന്നത്. ഇതിൽ ഓഗസ്റ്റ് എട്ടിന് നിരവധി കളങ്കങ്ങൾ കൂടി സൂര്യനിൽ കാണപ്പെട്ടതോടെ ആകെ സൗരകളങ്ങളുടെ എണ്ണം 229 ആയി ഉയർന്നു.
2002 ജൂലൈയിൽ ആയിരുന്നു ഇതിന് മുൻപ് സൂര്യനിൽ ഇത്രയും അധികം സൗരകളങ്കങ്ങൾ ഉണ്ടായത്. 337 സൗരകളങ്കങ്ങൾ ആയിരുന്നു 2001 ജൂലൈ മാസത്തിൽ സൂര്യനിൽ കണ്ടെത്തിയിരുന്നത്.
സൂര്യനിൽ കാണപ്പെടുന്ന കറുത്ത ഭാഗങ്ങൾ ആണ് സൗരകളങ്കങ്ങൾ എന്ന് പറയപ്പെടുന്നത്. ഓരോ കളങ്കത്തിനും നമ്മുടെ ഭൂമിയുടെയത്ര വലിപ്പം ഉണ്ടാകും. ഈ സൗരകളങ്കങ്ങൾ ആണ് സൂര്യനിൽ പൊട്ടിത്തെറിയ്ക്ക് കാരണം ആകുന്നത്. ഇതേ തുടർന്ന് പുറത്തുവരുന്ന താപകാന്തിക പ്രവാഹം സൗരക്കാറ്റിന് കാരണം ആകുന്നു. അതിനാൽ സൗരകളങ്കങ്ങൾ വർദ്ധിക്കുന്നതിനെ അൽപ്പം ആശങ്കയോടെയാണ് കാണേണ്ടത്. കാരണം സൗരകളങ്കങ്ങൾ വർദ്ധിക്കുന്നത് സൗരക്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞ് വീശാൻ കാരണം ആകും.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശിയിരുന്നു. സമാനമായ രീതിയിൽ വരും ദിവസങ്ങളിലും സൗരക്കാറ്റുകൾക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൂര്യനിലെ ഈ കറുത്ത പൊട്ടുകൾ നൽകുന്നത്.
Discussion about this post