അബുദാബി : ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം. നേരത്തെ ബംഗ്ലാദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റിൽ ഐസിസി മാറ്റം വരുത്തി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിവിധ ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചതോടെ ആണ് ഐസിസി ടി20 ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റാനായി തീരുമാനിച്ചത്.
ഐസിസിയുടെ പുതിയ തീരുമാനപ്രകാരം യുഎഇ ആയിരിക്കും വനിതാ ടി20 ലോകകപ്പിന് വേദിയാവുക. ശ്രീലങ്കയും സിംബാബ്‌വെയും ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് നടന്ന ഐസിസി ബോർഡ് മീറ്റിങ്ങിൽ യുഎഇക്ക് അനുമതി നൽകുകയായിരുന്നു.
ബംഗ്ലാദേശിൽ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ വഴികളും ബംഗ്ലാദേശ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് രൂപപ്പെടുത്തിയിരുന്നതാണ്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ലോകരാജ്യങ്ങൾ ബംഗ്ലാദേശിൽ മത്സരങ്ങൾ നടത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. നിലവിലെ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വച്ച് തങ്ങളുടെ താരങ്ങളെ ആ രാജ്യത്തേക്ക് അയക്കാൻ കഴിയില്ല എന്ന് ഭൂരിഭാഗം രാജ്യങ്ങളും അറിയിച്ചതോടെയാണ് ഐസിസിക്ക് മത്സരവേദി യുഎഇയിലേക്ക് മാറ്റേണ്ടിവന്നത്.
Discussion about this post