ന്യൂഡൽഹി:ഇന്ത്യയിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് അടിസ്ഥാനപരമായി മാറ്റം വരാൻ മറ്റൊരു ബലാത്സംഗ കേസിനായി രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
നിലവിലുള്ള നിയമങ്ങൾ ഡോക്ടർമാരുടെയും മെഡിക്കൽ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യപരമായ പക്ഷപാതം മൂലം വനിതാ ഡോക്ടർമാർ കൂടുതലായി ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ദേശീയ പ്രോട്ടോക്കോൾ രൂപീകരിക്കാൻ സുപ്രീം കോടതി ബെഞ്ച് പിന്നീട് 10 അംഗ ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു.
ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം ദേശീയ സമവായം രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.
Discussion about this post