ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീം കോടതി.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഇരയുടെ സുരക്ഷിതത്വത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന സുപ്രീം കോടതി ഉത്തരവിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
മൃതദേഹം കണ്ടെടുത്തതിന് ശേഷം മരിച്ചയാളുടെ വ്യക്തിത്വവും മൃതദേഹത്തിൻ്റെ ഫോട്ടോകളും സോഷ്യൽ മീഡിയയും ഇലക്‌ട്രോണിക് മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനാൽ ഇതിനാൽ അത്തരം കാര്യങ്ങൾ ഈ കോടതി പൂർണ്ണമായും നിരോധിക്കുകയാണ്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എല്ലാ സോഷ്യൽ, ഇലക്ട്രോണിക് മീഡിയ പ്ലാറ്റ്‌ഫോമുകളോടും ഉത്തരവിട്ടു.
“ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും എല്ലാ മാദ്ധ്യമങ്ങളിലും പ്രചരിക്കുകയാണ് . ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. അഭിപ്രായസ്വാതന്ത്ര്യം എന്താണെന്ന് ഞങ്ങൾക്കറിയാം , എന്നാൽ അതിന് അതിന്റെതായ മാനദണ്ഡങ്ങൾ ഉണ്ട്. നിപുൻ സക്‌സേന (കേസ്) പോലെ ലൈംഗികതയെ അതിജീവിച്ചവരുടെ പേരുകൾ പുറത്ത് വിടരുത് എന്ന് വ്യക്തമാക്കുന്ന കോടതി വിധികളുണ്ട്. സുപ്രീം കോടതി പറഞ്ഞു.
Discussion about this post