കൊൽക്കത്ത : ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടതിന്റെ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ കൊൽക്കത്തയിൽ കുറ്റിക്കാട്ടിൽ നിന്നും അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊൽക്കത്തയുടെ തെക്കൻ മേഖലയായ ആനന്ദപൂരിലാണ് സംഭവം നടന്നത്. ശരീരത്തിൽ മുറിവുകൾ ഏറ്റ നിലയിലുള്ള അജ്ഞാതമൃതദേഹം ആണ് കണ്ടെത്തിയിട്ടുള്ളത്.
നാട്ടുകാരാണ് ആനന്ദപൂരിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരണപ്പെട്ട സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച സ്ത്രീ പ്രദേശവാസി അല്ല എന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊൽക്കത്തയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങൾ വ്യാപകമാകുന്നതിനിടയിലാണ് കൊൽക്കത്തയിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയിരിക്കുന്നത്. ഈ സംഭവം സർക്കാരിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post