പുതിയ മാറ്റത്തിന് ഒരുങ്ങി ഇൻസ്റ്റാഗ്രാം. പ്രൊഫൈൽ ലേഔട്ട് നവീകരിക്കാനാണ് ഇൻസ്റ്റാഗ്രാം ഒരുങ്ങുന്നത്. സ്‌ക്വയർ ഗ്രിഡ് ഒഴിവാക്കി, ഒരു വെർട്ടിക്കൽ പ്രൊഫൈൽ ലേഔട്ട് കൊണ്ടുവരാനാണ് ഇൻസ്റ്റഗ്രാം ഒരുങ്ങുന്നത്.
ചുരുക്കം ഉപയോക്താക്കൾക്ക് മാത്രമാണ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനിൽ കൂടുതൽ മാറ്റങ്ങൾ പരിഗണിക്കുകയെന്നും ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ വ്യക്തമാക്കിയതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.
ഭൂരിഭാഗം ആളുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നതെല്ലാം വെർട്ടിക്കലായാണ്. 4/3, 9/16 എന്നീ സൈസിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈൽ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ മാറ്റം ചിലപ്പോൾ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. റീൽസും, കരോസലുകളും 9/16 ഫോർമാറ്റിലുള്ള വെർട്ടിക്കൽ ഫോർമാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങൾ 4/3 ഫോർമാറ്റിലുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.
Discussion about this post