ചെന്നൈ : അടുത്ത തലമുറ 2,000 kN സെമിക്രയോജനിക് എഞ്ചിന്റെ മൂന്നാമത്തെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. എഞ്ചിന്റെ ഇഗ്നിഷൻ, സ്റ്റാർട്ട്-അപ്പ് ക്രമം സ്ഥിരീകരിക്കുകയും തടസ്സമില്ലാത്ത സംയോജിത എഞ്ചിൻ പ്രകടനത്തിനായുള്ള പ്രക്രിയ പരിഷ്കരിക്കുകയും ചെയ്തതായി ഐഎസ്ആർഒ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ വെച്ചാണ് പരീക്ഷണങ്ങൾ നടന്നത്.
പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിളിന്റെ (പിഎച്ച്ടിഎ) മൂന്നാമത്തെ ഹോട്ട് ടെസ്റ്റ് ആണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. പിഎച്ച്ടിഎയ്‌ക്കായി നടത്തിയ ഹോട്ട് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നാമത്തെ പരീക്ഷണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മുൻനിര LVM3 ഹെവി-ലിഫ്റ്റ് റോക്കറ്റിന്റെ പേലോഡ് ശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ നേട്ടമാണ് ഈ പരീക്ഷണം വിജയിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.
60% പവറിൽ ഇഗ്നിഷൻ സീക്വൻസുകളും സ്ഥിരതയുള്ള പ്രവർത്തനവും കാഴ്ചവയ്ക്കാൻ കഴിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു. 2025 മാർച്ചിൽ ആണ് അടുത്ത തലമുറ 2,000 kN സെമിക്രയോജനിക് എഞ്ചിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നത്.
2024-ൽ റിയൽ-ടൈം ഡാറ്റ അക്വിസിഷൻ സിസ്റ്റങ്ങളോടെ ഉദ്ഘാടനം ചെയ്ത സെമിക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ ടെസ്റ്റ് ഫെസിലിറ്റിയിലാണ് (SIET) പരീക്ഷണം നടക്കുന്നത്.
Discussion about this post