ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഫോൺ പേ. യുപിഐയിൽ ഇനി ബാങ്കുകളുടെ ക്രെഡിറ്റ് ലൈൻ ബന്ധിപ്പിക്കാം. പണമിടപാടുകൾ കൂടുതൽ ത്വരിതപ്പെടുത്തുകയാണ് ഇതിലൂടെ ഫോൺപേയുടെ ലക്ഷ്യം.
ബാലൻസില്ലെങ്കിൽ കടമായി ബാങ്ക് നൽകുന്ന തുകയാണ് ക്രെഡിറ്റ് ലൈൻ. പല ഘട്ടങ്ങളിലും സാമ്പത്തിക പ്രതിസന്ധിയെ ആളുകൾ തരണം ചെയ്യുന്നത് ഈ സേവനം പ്രയോജനപ്പെടുത്തിയായിരിക്കും. ഇത് ഫോൺപേയുടെ ബന്ധിപ്പിക്കുന്നതിലൂടെ യുപിഐ ഇടപാടിനും പ്രയോജനകരമാകും. വെറും മൂന്ന് സ്റ്റെപ്പിൽ തന്നെ നമുക്ക് ക്രെഡിറ്റ് ലൈൻ യുപിഐയുമായി ബന്ധിപ്പിക്കാം.
ആദ്യം ഫോൺ പേ ഓപൺ ചെയ്ത് പ്രൊഫൈൽ സെക്ഷൻ എടുക്കണം. ഇവിടെ നിന്നും ക്രെഡിറ്റ് ലൈൻ ആഡ് ചെയ്യേണ്ട ബാങ്ക് സെലക്ട് ചെയ്യുക. അപ്പോൾ ക്രെഡിറ്റ് ലൈൻ ലിങ്ക് ആക്കുന്നതിനുള്ള ഓപ്ഷൻ തുറന്നുവരും.
ആവശ്യമായ വിവരങ്ങൾ നൽകി ഒകെ കൊടുക്കാം. ഇതിന് ശേഷം ഫോൺ പേയിൽ യുപിഐ സെറ്റ് ചെയ്യാനായി ആവശ്യപ്പെടും. നിർദ്ദേശ പ്രകാരം യുപിഐ സെറ്റ് ചെയ്ത് കൊടുത്താൽ ഈ പ്രക്രിയ പൂർത്തിയാകും. ഇനി ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ ഓപ്ഷനും പേയ്‌മെന്റ് പേജിൽ കാണാൻ സാധിക്കും.
Discussion about this post