തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് നടി ഉഷ ഹസീന. റിപ്പോര്‍ട്ടില്‍ പറഞ്ഞതെല്ലാം സത്യം തന്നെയാണെന്ന് ഉഷ പ്രതികരിച്ചു. തനിക്ക് നേരിട്ട് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും avar കൂട്ടിച്ചേര്‍ത്തു.
ഒരു സംവിധായകനില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. ഹോട്ടല്‍ മുറിയിലേക്ക് അയല്‍ വിളിച്ചു വരുത്തുകയായിരുന്നു. അയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ സെറ്റിൽ വച്ച് അപമാനിച്ചു. എന്നാൽ താൻ അപ്പോഴും ശക്തമായി പ്രതികരിച്ചു. എന്നാൽ പിന്നീട് തനിക്ക് സിനിമയില്‍ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ഉഷ വ്യക്തമാക്കി. സംവിധായകനെതിരെ ചെരിപ്പൂരേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തില്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതി ഒതുക്കി തീര്‍ത്തു എന്ന് മാത്രമല്ല, തന്റെ സിനിമകൾ കുറഞ്ഞു തുടങ്ങി. അയാള്‍ക്ക് എതിരെ ആരും ഒരു നടപടിയും എടുത്തില്ല. തന്നെ പിന്തുണക്കാനും ആരും തയാറായില്ല. താൻ പതിയെ സിനിമയില്‍ നിന്നും പുറത്താക്കുകയാണ് ഉണ്ടായതെന്നും ഉഷ പറഞ്ഞു.
Discussion about this post