എറണാകുളം: മോഹൻലാൽ ചിത്രത്തിന് പിന്നാലെ റീ റീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രവും. മോഹൻലാലിന്റെ റീ റീലീസ് ചിത്രങ്ങൾ വലിയ വിജയം ആകുന്ന പശ്ചാത്തലത്തിൽ ആണ് മമ്മൂട്ടി ചിത്രവും റീ റിലീസിനൊരുങ്ങുന്നത്. ഉടൻ തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഐവി ശശി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് റീ റീലിസ് ചെയ്യുക. ആവനാഴിയാണ് വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യുക. ഫോർ കെ ക്വാളിറ്റിയിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഗീത നായികയായി എത്തിയ ചിത്രം 1986 ലാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ഇൻസ്‌പെക്ടർ ബൽറാമായാണ് മമ്മൂട്ടി എത്തിയത്.
ടി.എസ് ദാമോദരൻ തിരക്കഥ എഴുതിയ ചിത്രം ആണ് ആവനാഴി. വി.ജയറാം ആയിരുന്നു ഛായാഗ്രഹണം. സീമ, ജനാർദ്ദനൻ, സുകുമാരൻ, കുണ്ടറ ജോണി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി സിനിമയിൽ ഉണ്ട്.
Discussion about this post