കീവ് : യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈയ്‌നിൽ എത്തിയ മോദിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. പ്രധാനമന്ത്രിയെ സെലൻസ്‌കി വാരിപുണർന്നാണ് സ്വീകരിച്ചത്. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ആലിംഗനം.
റഷ്യ-യുക്രൈയ്ൻ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ചർച്ച നടത്തും എന്നാണ് വിവരം. ഇതിനായി ഇരു നേതാക്കളും ഒറ്റയ്ക്കും പ്രതിനിധി തലത്തിലും ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസ, സാംസ്‌കാരിക വിഷയങ്ങളിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രൈയ്‌നിലെ ഇന്ത്യൻ സമൂഹം നൽകിയത്. ‘ഭാരത് മാതാ കീ ജയ്’, വന്ദേ മാതരം വിളികളുമായാണ് അദ്ദേഹത്തെ വരവേറ്റത്. ത്രിവർണ പതാകയുമേന്തിയാണ് ജനങ്ങൾ സ്വീകരണത്തിനെത്തിയത്.
യുക്രൈയ്ൻ ഭരണാധികാരി വ്ളോദിമർ സെലൻസ്‌കിയുടെ പ്രത്യേക്ഷ ക്ഷണപ്രകാരമാണ് മോദി രാജ്യത്ത് എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷഭരിതമായ സാഹചര്യം ചർച്ച ചെയ്യാൻ റഷ്യ സന്ദർശിച്ച് ഏകദേശം ആറാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ യുക്രൈയ്ൻ സന്ദർശനം.
Discussion about this post