ഗുജറാത്ത്:വളര്‍ത്തു നായയെ ത്രീവര്‍ണ്ണ പതാക പുതപ്പിച്ചയാള്‍ അറസ്റ്റില്‍.ഗുജറാത്തിലെ പിപ്‌ലോഡിലുള്ള ഭാതര്‍ ഗോഹില്‍ എന്നയാളാണ് അറസ്റ്റിലായത്.
ജനുവരി 26ന് നടന്ന വളര്‍ത്തുനായ്ക്കളുടെ ഓട്ടമത്സരത്തില്‍ പഗ്ഗ് ഇനത്തില്‍പ്പെട്ട നായയെ അശോക ചക്രം ഉള്‍പ്പടെയുള്ള ദേശിയ പതാക അണിയിപ്പിച്ചാണ് യുവാവ് നിരത്തിലിറക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലിസില്‍ സംഭവം പരാതിപ്പെട്ടത്.കാര്‍ഗില്‍ ച്വക്ക് മുതല്‍ എസ്.വി.എന്‍.ഐ.ടി വരെ തെരുവിലൂടെ നടന്ന ഓട്ടമത്സരത്തില്‍ ഇയാളും നായയ്‌ക്കൊപ്പം റോഡിലൂടെ ഓടിയിരുന്നു.
ഒരു നായ പ്രേമിക്ക് നായ സ്വന്തം കുടുംബാംഗം പോലെയാണെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. എന്നാല്‍ നായ ദേശിയ പതാക അണിഞ്ഞതിനാല്‍ പരിപാടിയില്‍നിന്നും മാറിനില്‍ക്കണമെന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും സംഘാടകരായ പെറ്റ് ലൗവേഴ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി.
Discussion about this post