ഡല്‍ഹി:റെയില്‍വേയുടെ വികസന പദ്ധതികള്‍ ഇനി സംസ്ഥാനങ്ങള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു . റെയില്‍വേയുടെ പുതിയ പദ്ധതിയായ ”ടേക്ക് എവെ ബഡ് റോള്‍” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, ചെന്നൈ,ബംഗളുരു റെയില്‍വേ സ്റ്റേഷനുകളിലാണ് ടേയ്ക്ക് എവേ ബഡ് റോള്‍ വിതരണം ആരംഭിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കിടക്കവിരികളും തലയിണകളുംഅടങ്ങിയ കിറ്റും ഓര്‍ഡര്‍ ചെയ്യുന്നതാണ് സംവിധാനം.ഉപയോഗത്തിന് ശേഷം ഇത് യാത്രക്കാര്‍ക്ക് സ്വന്തമാക്കാം. രണ്ട് കിടക്കകളും ഒരു തലയിണയുമുളള കിറ്റിന് 140 രൂപയും കമ്പിളിയും കിടക്കവിരിയുമുളള കിറ്റിന് 110 രൂപയുമാണ് വില
റെയില്‍വെയുടെ അടിസ്ഥാന സൗകര്യവികസനം നിര്‍ണയിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. വികസനത്തിലെ അസുന്തിലാതാവസ്ഥ പരിഹരിക്കാനും കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനും ഇത് സഹായിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യവികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും റെയില്‍വേയുമായി പങ്കാളിത്ത വികസന കരാറില്‍ ഒപ്പിട്ടു.
Discussion about this post