ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി അമരാവതിയുടെ നിര്‍മാണത്തിന് ചെലവ് 52,547 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട്. തലസ്ഥാന നഗര വികസന വകുപ്പിനെയാണ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍, നഗരത്തിന്റെ ആന്തരിക ഘടന, ജലവൈദ്യുതി വിതരണം എന്നിവ ഉള്‍പ്പടെയാണ് ഇത്രയും തുക ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്ഭവന്, ഹൈക്കോടതി, നിയമസഭ, കൗണ്‍സില്‍, വിവിധ വകുപ്പുകളുടെ ആസ്ഥാന മന്ദിരങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളുടെ നിര്‍മാണത്തിന് 2400 കോടി രൂപ, മുഖ്യമന്ത്രിമാരുടേയും മറ്റുമന്ത്രിമാരുടേയും ഭവനങ്ങള്‍, എം.എല്‍.എ ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ നിര്‍മാണത്തിനായി 1,473 കോടി, കുടിവെള്ള വിതരണത്തിനായി 1,637 കോടി, വൈദ്യുത വിതരണത്തിനായി 7,500 കോടി, നഗരത്തെ ഹരിതാഭമാക്കാന്‍ 5,417 കോടി സ്കൂളുകള്‍ ,ആസ്പത്രികള്‍ എന്നിവക്കായി 459 കോടി, വീടില്ലാത്ത 14,000 കുടുംബങ്ങള്‍ക്കായി 840 കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് എസ്റ്റിമേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post