തിരുവനന്തപുരം: ബംഗാളി അഭിനേത്രി നടത്തിയ ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്നും രഞ്ജിത്തിനെ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുന്നത് എന്ത് കൊണ്ടെന്ന് തുറന്നു പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ഇടത് ആഭിമുഖ്യമുള്ള, പിണറായിയെ പുകഴ്‌ത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത് എന്നാണ് പി കെ ഫിറോസ് തുറന്നു പറഞ്ഞിരിക്കുന്നത്.
സ്ത്രീ പീഡകർക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്‌ത്തി വച്ചത് തന്നെ രഞ്ജിത്ത് ഉൾപ്പെടെ സർക്കാരിന്റെ ഭാഗമായ സിനിമാക്കാരുടെ താത്പര്യം കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.
Discussion about this post