വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ക്ഷണ പ്രകാരം അമേരിക്ക സന്ദർശിക്കവെ വ്യത്യസ്തമായ ഒരു പരാമർശം കൊണ്ട് ശ്രദ്ധ നേടുകയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ്.
ഇന്ത്യ ഒരുപക്ഷെ ചതിക്കപ്പെട്ടേക്കാം പക്ഷെ ഞങ്ങൾ ആരെയും ചതിക്കാറില്ല എന്ന രാജ് നാഥ് സിംഗിന്റെ പ്രസ്താവനയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്നലെ വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തിരഞ്ഞെടുപ്പിലും, ബംഗ്ലാദേശിലെ അസ്ഥിരതയ്ക്കും പുറകിൽ അമേരിക്കയാണെന്ന് ആരോപണം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് രാജ് നാഥ് സിംഗിന്റെ പ്രസ്താവനയെന്ന് ശ്രദ്ധേയമാണ്.
വാഷിംഗ്ടണിൽ നടന്ന ഇന്ത്യൻ-അമേരിക്കൻ വംശജരുടെ ഒരു സമ്മേളനത്തിൽ സംസാരിക്കവെ, യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും സിംഗ് സംസാരിച്ചു. അതേസമയം മുമ്പുണ്ടായതിനേക്കാൾ വളരെ ശക്തമായ ഒരു രാജ്യമാണ് ഇന്ത്യ എന്ന് മുന്നറിയിപ്പ് നൽകാനും രാജ്‌നാഥ് സിംഗ് മറന്നില്ല.
“മുമ്പ്, ചിലർ ഇന്ത്യയെ ഇഷ്ടാനുസരണം ഉപദ്രവിക്കാമെന്ന് കരുതിയിരുന്നു, പക്ഷേ ഇന്ത്യ ഇപ്പോൾ ദുർബലമല്ല. ഞങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നാണ്. അതിനാൽ മുമ്പുള്ള ഇന്ത്യ അല്ല ഇപ്പോഴുള്ളത് രാജ് നാഥ് സിംഗ് പറഞ്ഞു.
Discussion about this post