എറണാകുളം: നടൻ സിദ്ദിഖ് കൊടുംക്രിമിനൽ ആണെന്ന് നടി രേവതി സമ്പത്ത്. സിദ്ദിഖിനെ സിനിമയിൽ നിന്നും വിലക്കണം എന്നും നടി പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ ആയിരുന്നു നടിയുടെ പ്രതികരണം.
സിദ്ദിഖ് കൊടുംക്രിമിനൽ ആണ്. സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം. തന്നോടും സഹപ്രവർത്തകരോടും മാത്രമല്ല, ഹോട്ടൽ ജീവനക്കാരികളോടും നടൻ മോശമായി പലതവണ പെരുമാറിയിട്ടുണ്ട്. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. താൻ പറയുന്നതെല്ലാം സത്യമാണ്. തനിക്ക് നീതി കിട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നടി പ്രതികരിച്ചു.
നടൻ റിയാസ് ഖാനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഫോണിൽ വിളിച്ച് റിയാസ് ഖാൻ അശ്ലീലം പറഞ്ഞിട്ടുണ്ട്. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആയിരുന്നു റിയാസ് ഖാൻ തന്നോട് പറഞ്ഞതെന്നും നടി വെളിപ്പെടുത്തി.
Discussion about this post