ഡല്‍ഹി: 66ാം വയസിലും ശ്രീ എം എന്നറിയപ്പെടുന്ന മുംതാസ് അലി ഖാനെ ക്ഷീണം ബാധിച്ചിട്ടില്ല. സമാധാവും സഹിഷ്ണുതയും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരിയില്‍ നിന്ന് പദയാത്ര തുടങ്ങിയ മലയാളിയായ ശ്രീ എം ഇപ്പോള്‍ 400 ദിവസങ്ങളും 5,500 കിലോമീറ്റര്‍ ദൂരവും പിന്നിട്ടു.
പദയാത്ര വൈകാതെ ഡല്‍ഹിയിലെത്തും. 100-200 പേരടങ്ങിയ സംഘം എല്ലാ ദിവസവും ശ്രീ എമ്മിനൊപ്പം യാത്രയില്‍ പങ്കാളികളാവും. ചിലര്‍ തുടക്കം മുതല്‍ അദ്ദേഹത്തിനൊപ്പം നടന്നു തുടങ്ങിയവരാണ്. യാത്രയുടെ ഭാഗമായി അമ്പലങ്ങളിലും പള്ളികളിലും ഗുഗുദ്വാറിലുമൊക്കെ ശ്രീ എമ്മിന് സ്വീകരണം ലഭിയ്ക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഉടനെയൊന്നും ഇല്ലാതാവില്ലെങ്കിലും ഗ്രാമീണ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള നല്ല മാറ്റങ്ങളില്‍ പ്രതീക്ഷയുണ്ടെന്നാണ് ശ്രീ എം പറയുന്നത്.
തന്റെ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് ശ്രീ എം പറയുന്നു. എല്ലാ മനുഷ്യരും നല്ലവരാണ്. ആരും മതസ്പര്‍ദ്ധ ആഗ്രഹിക്കുന്നില്ല. അവരെ ശരിയായ പ്രോത്സാഹനം ലഭിയ്ക്കുകയാണെങ്കില്‍ പര്സപരം അറിയാനും സമാധാലപരമായി ജീവിക്കാനും ആഗ്രഹിക്കുന്നവരാണ്. ബുദ്ധന്റെ ജീവിത്തതിലെ അനുകമ്പയുടെ പാഠങ്ങള്‍ ഇന്നും പ്രധാന്യമുള്ളതാണ്- അദ്ദേഹം പറയുന്നു.
ഞാന്‍ ആളുകളോട് പറയാറുണ്ട് നിങ്ങളില്‍ ഇന്ത്യയിലെ മുസ്ലിം ആണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യ. ഇവിടെ നമുക്ക് നമ്മുടെ അയല്്ക്കാരൊപ്പം ജീവിക്കാന്‍ കഴിയും. എന്തിനാണ് ഇടുങ്ങിയ ചിന്താഗതിക്കാരാകുന്നത്. നമ്മുടെ സംസ്കാരത്തില്‍ താലിബാനിസം കൊണ്ടുവരുന്നത് എന്തിനാണ്. രാജ്യത്തെ നാനാവിധ സംസ്കാരങ്ങളുടെ സവിശേഷതകള്‍ മറക്കരുത്. യുവാക്കളെ ശരിയായ ദിശയില്‍ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൗമാരകാലത്ത് ആത്മീയതയെക്കുറിച്ച് കേട്ട് ഹിമാലയത്തിലേക്ക് പോയിരുന്നു ശ്രീ എം. അവിടെവെച്ച് ഒരു ഗുരുവിനെ കാണുകയും അദ്വൈകത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. അത് മനുഷ്യന്റെ ഏകതയില്‍ വിശ്വസിക്കാനും സ്ഥിര സങ്കല്പ്പങ്ങളില് നിന്ന് മാറിചിന്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. തന്റെ പാസ്പോര്‍ട്ടിലെ പേര് ഇപ്പോഴും മുംതാസ് ആണെന്നു പറഞ്ഞ അദ്ദേഹം എം എന്നത് മധുകര്‍ നാഥ് എന്നോ മാനവ് എന്നോ ആകാമെന്നും തമാശയായി പറഞ്ഞു.
രാഷ്ട്രീയക്കാരെ മാറ്റത്തിന്റെ പ്രതിനിധികളായാണ് അദ്ദേഹം കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരെ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
Discussion about this post