റായ്പുർ : ഛത്തീസ്ഗഡിൽ ഒരൊറ്റ ദിവസം കൊണ്ട് കീഴടങ്ങിയിരിക്കുന്നത് 25 കമ്മ്യൂണിസ്റ്റ് ഭീകരരാണ്. ബിജാപൂർ ജില്ലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഈ കൂട്ട കീഴടങ്ങൽ നടന്നത്. തലയ്ക്ക് 28 ലക്ഷം രൂപയോളം വിലയിട്ടിരുന്ന അഞ്ച് ഭീകരർ ഉൾപ്പെടെയുള്ള സംഘമാണ് കീഴടങ്ങിയിരിക്കുന്നത്.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ ഗാംഗ്ലൂർ, ഭൈരംഗഡ് ഏരിയ കമ്മിറ്റികളിലെ സജീവ പ്രവർത്തകരായിരുന്നു ഇപ്പോൾ കീഴടങ്ങിയിട്ടുള്ള ഭീകരർ. ഈ 25 കമ്മ്യൂണിസ്റ്റ് ഭീകരരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. സർക്കാർ തലയ്ക്ക് എട്ടു ലക്ഷം രൂപ വിലയിട്ടിരുന്നവർ ആയിരുന്നു ഈ രണ്ട് സ്ത്രീകളും.
2020-ൽ സുക്മയിൽ നടന്ന മിൻപ ആക്രമണത്തിലും 2021-ലെ തെക്കൽഗുഡെം (ബിജാപൂർ) ആക്രമണത്തിലും പങ്കാളികളായിരുന്നവരാണ് കീഴടങ്ങിയിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭീകരർ. മിൻപ ആക്രമണത്തിൽ 17 പേർക്കു ജീവഹാനി സംഭവിച്ചിരുന്നു. 2021-ലെ തെക്കൽഗുഡെം ആക്രമണത്തിൽ
22 സുരക്ഷാ ഉദ്യോഗസ്ഥർ ആണ് കൊല്ലപ്പെട്ടിരുന്നത്.
Discussion about this post